ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ ഹിസ്ബുൾകമാൻഡറെ വധിച്ചു; സിവിലിയനുൾപ്പടെ മൂന്ന് പേർക്ക് പരിക്ക്

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡറെ വധിച്ചു. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിനിടെയാണ് ഹിസ്ബുൾകമാൻഡർ ​കൊല്ലപ്പെട്ടത്. അനന്തനാഗ് ജില്ലയിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

ഹിസ്ബുൾ കമാൻഡറെന്ന് സ്വയം അവകാശപ്പെടുന്ന നിസാർ ഖാണ്ഡേയെന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ഇൻസ്‍പെക്ടർ ജനറൽ വിജയ് കുമാർ അറിയിച്ചു. ഇയാളിൽ നിന്ന് ഒരു എ.കെ 47 തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദികൾക്കെതിരായ സൈനിക നീക്കം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകീട്ട് അനന്തനാഗിലെ റിഷിപോരയിലാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. സൈനിക ഓപ്പറേഷനിടെ മൂന്ന് സൈനികർക്കും ഒരു സിവിലയനും പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ഹെലികോപ്ടറിൽ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായും സൈന്യം അറിയിച്ചു. കശ്മീരിൽ പ്രദേശവാസികൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ഓപ്പറേഷൻ.

Tags:    
News Summary - J&K: Hizbul Commander Killed In Encounter In Anantnag District, 3 Personnel & 1 Civilian Wounded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.