ലക്നോ: കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ കോണ്‍ഗ്രസിനെ വഞ്ചിച്ചുവെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് കുമാര്‍ ലല്ലു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജിതിൻ പ്രസാദ ബി.ജെ.പിയില്‍ ചേര്‍ന്നതിനോട് പ്രതികരിച്ചുകൊണ്ട് അജയ് കുമാര്‍ ലല്ലു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
ജിതിന്‍ പ്രസാദക്ക് പാര്‍ട്ടി എല്ലായ്പോഴും സുപ്രധാന സ്ഥാനങ്ങള്‍ നല്‍കി. ഓരോ തവണയും ഞങ്ങള്‍ അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടി എങ്ങനെ കുറ്റക്കാരാകും?"- അജയ് കുമാര്‍ ലല്ലു പറഞ്ഞു.
പാര്‍ട്ടി നിങ്ങള്‍ക്ക് വളരെയധികം തന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയോട് വിശ്വസ്തത പുലര്‍ത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും അജയ് ലാലു കൂട്ടിച്ചേര്‍ത്തു. സംസ്ഥാനം തിരിച്ചുപിടിക്കാന്‍ ജനപ്രിയ നേതാക്കളെ തിരിച്ചറിയുകയും കൂടെ നിര്‍ത്തുകയും വേണമെന്ന് കോണ്‍ഗ്രസ് എം.എൽ.എ കുല്‍ദീപ് ബിഷണോയും പറഞ്ഞു.
കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് ജിതിൻ പ്രസാദയോട് ഛത്തീസ്ഗഡ് കോൺഗ്രസ് നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു നന്ദി പ്രകടനം.
जितिन प्रसाद जी का कांग्रेस पार्टी छोड़ने के लिए धन्यवाद।
— INC Chhattisgarh (@INCChhattisgarh) June 9, 2021
അതേസമയം, നന്നായി ചിന്തിച്ച ശേഷമാണ് കോൺഗ്രസിൽ ചേർന്നതെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു. കോണ്‍ഗ്രസുമായി കുടുംബത്തിന് മൂന്ന് തലമുറ ബന്ധം ഉണ്ടായിരുന്നിട്ടും പാര്‍ട്ടി വിടാനുള്ള തീരുമാനം നന്നായി ചിന്തിച്ച ഒന്നായിരുന്നുവെന്ന് പ്രസാദ പറഞ്ഞു.
ഇന്ന് ഉച്ചക്ക് പീയൂഷ് ഗോയലിന്‍റെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. ഉത്തർപ്രദേശ് കോൺഗ്രസിലെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.