മഹാരാഷ്ട്രയിൽ ജിതേന്ദ്ര അവ്ഹാദ് പുതിയ പ്രതിപക്ഷ നേതാവ്

മുംബൈ: മഹാരാഷ്ട്ര നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി ജിതേന്ദ്ര അവ്ഹാദിനെ എൻ.സി.പി തെരഞ്ഞെടുത്തു. നിലവിലെ പ്രതിപക്ഷ നേതാവ് അജിത് പവാർ കൂറുമാറി ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് തീരുമാനം. താനെ ജില്ലയിലെ മുംബ്ര-കൽവയിൽ നിന്നുള്ള എം.എൽ.എയാണ് ജിതേന്ദ്ര അവ്ഹാദ്.

അതേസമയം, 53 എൻ.സി.പി എം.എൽ.എമാരിൽ 36 പേരും അജിത് പവാറിനൊപ്പമാണെന്ന് ശരദ് പവാറി​ന്‍റെ വിശ്വസ്തനായ നേതാവ് വെളിപ്പെടുത്തി. വരും ദിവസങ്ങളിൽ എണ്ണം 46 ആയി ഉയർന്നേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രതിപക്ഷ നേതൃ സ്ഥാനത്തിനൊപ്പം ചീഫ് വിപ്പ് പദവിയും പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ തനിക്ക് നൽകിയതായി ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു. എല്ലാ എം.എൽ.എമാരും ത​ന്‍റെ വിപ്പ് അനുസരിക്കേണ്ടതുണ്ട്. പാർട്ടി തലവൻ ശരദ്പവാർ എം.എൽ.എമാരുടെ യോഗം വിളിച്ചു ചേർക്കുന്നതോടെ അജിത് പവാറിനൊപ്പമുള്ളവരുടെ എണ്ണം വ്യക്തമാകുമെന്നും ജിതേന്ദ്ര അവ്ഹാദ് വ്യക്തമാക്കി.

Tags:    
News Summary - Jitendra Awhad is the new leader of opposition in Maharashtra assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.