ജിതം രാം മാഞ്ചി എൻ.ഡി.എ വിട്ട്​ കോൺഗ്രസ്​ ആർ.​ജെ.ഡി സഖ്യത്തിലേക്ക്​

ന്യൂഡൽഹി: ഹിന്ദുസ്​ഥാനി അവാം മോർച്ച (എച്ച്​.എ.എം) നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ജിതം രാം മാഞ്ചി എൻ.ഡി.എയുമായുള്ള സഖ്യം ഉപേക്ഷിച്ച്​ കോൺഗ്രസി​​​​െൻറയും ആർ.ജെ.ഡിയുടെയും മഹാ സഖ്യമായ മഹാഗത്​ബന്ധനിലേക്ക്​. എച്ച്​.എ.എം വക്​താവ്​ ദാനിഷ്​ റിസ്​വാനാണ് ഇൗ​ വിവരം പുറത്ത്​ വിട്ടത്​. ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവി​നെ മാഞ്ചി, ഭോപാലിലെ വസതിയിൽ പോയി സന്ദർശിച്ചതിന്​ പിന്നാലെയാണ്​ അ​ദ്ദേഹം പാർട്ടി വിടുന്ന വിവരം പുറത്ത്​ വന്നത്​​. 

വരുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി, എച്ച്​.എ.എമ്മിനെ അവഗണിച്ചെന്ന്​ മാഞ്ചി ആരോപിച്ചിരുന്നു. ബിഹാറിലെ ആറ്​ രാജ്യസഭാ സീറ്റുകളിൽ  ഒരു സീറ്റെങ്കിലും ഹിന്ദുസ്​ഥാൻ അവാം മോർച്ചക്ക്​ നൽകിയില്ലെങ്കിൽ വരാനിരിക്കുന്ന ലോകസഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക്​ വേണ്ടി പ്രചാരണത്തിലിറങ്ങില്ലെന്നും മുന്നണിയെ പിന്തുണക്കില്ലെന്നും മാഞ്ചി പറഞ്ഞിരുന്നു.

മാർച്ച്​ 23നാണ്​ ബിഹാറിലെ ആറ്​ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്​. അരാരിയ ലോക്​സഭ സീറ്റിലേക്കും രണ്ട്​ നിയമസഭ സീറ്റുകളി​േലക്കുമുള്ള ഉപതെരഞ്ഞെടുപ്പുകൾ മാർച്ച്​ 11നാണ്​. ബിഹാറിൽ ബി​.ജെ.പിയുടെ വിജയമുറപ്പാക്കാൻ കഠിനമായി ശ്രമങ്ങൾ നടത്തിയിട്ടും അവഗണനയാണെന്നും മാഞ്ചി കൂട്ടിച്ചേർത്തു.

Tags:    
News Summary - Jitam Ram Manjhi quits NDA - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.