Posted On
date_range Updated On
date_range മോദി വഞ്ചകനെന്ന് ജിഗ്നേഷ് മേവാനി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ദലിത് നേതാവും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനി. മോദി വഞ്ചകനാണെന്നാണ് ജിഗ്നേഷ് പട്നയിലെ പാർട്ടി റാലിയിൽ പറഞ്ഞത്. ഗുജറാത്തിലെത്തിയ കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുള്ള അക്രമണങ്ങളെ പരാമർശിക്കുമ്പോഴായിരുന്നു മോദിക്കെതിരായ വിമർശനം.
കുടിയേറ്റ തൊഴിലാളികൾ ക്രൂരമായി അക്രമിക്കപ്പെടുകയാണ്. എന്നാൽ പ്രധാനമന്ത്രി ഇക്കാര്യത്തിൽ ഒന്നും പറയുന്നില്ല. അതിനാൽ തന്നെ അദ്ദേഹം വഞ്ചകനും വിശ്വസിക്കാൻ കൊള്ളാത്തയാളുമാണ് -ജിഗ്നേഷ് പറഞ്ഞു.
യു.പി, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് നേരെ ഗുജറാത്തിൽ അക്രമണമുണ്ടായിരുന്നു. നേരത്തെ നോട്ട് നിരോധന നടപടിയിലും മോദിയെ വിമർശിച്ച് ജിഗ്നേഷ് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.