ജെ.എം.എം എം.എൽ.എമാർ ഝാർഖണ്ഡിൽ തിരിച്ചെത്തി

റാഞ്ചി: തിങ്കളാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ജെ.എം.എം നേതൃത്വത്തിലുള്ള സഖ്യകക്ഷി എം.എൽ.എമാർ ഹൈദാരാബാദിൽനിന്ന് ഝാർഖണ്ഡിൽ തിരിച്ചെത്തി. ഞായറാഴ്ച വൈകീട്ട് ചാർട്ടേഡ് വിമാനത്തിൽ ബിർസ മുണ്ട വിമാനത്താവളത്തിൽ എത്തിയ എം.എൽ.എമാരെ രണ്ട് ബസുകളിലായി സർക്യൂട്ട് ഹൗസിലേക്ക് കൊണ്ടുപോയി.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ഹേമന്ത് സോറൻ രാജിവെച്ചതിനെതുടർന്ന് ഫെബ്രുവരി രണ്ടിനാണ് ജെ.എം.എം നേതാവ് ചംപായ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാ​ലെ, എം.എൽ.എമാരെ ബി.ജെ.പി റാഞ്ചുന്നത് തടയാൻ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.

Tags:    
News Summary - Jharkhand: JMM-led coalition MLAs return to Ranchi from Hyderabad, 'confident' of winning trust vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.