ലാലുവിന് ആറ് ആഴ്ച ജാമ്യം 

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ അറസ്റ്റിലായ ആർ.ജെ.ഡി നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ഝാർഖണ്ഡ് ഹൈകോടതിയാണ് ലാലുവിന് ആറ് ആഴ്ച താൽകാലിക ജാമ്യം അനുവദിച്ചത്. അനാരോഗ്യമുള്ളതിനാൽ 12 ആഴ്ചത്തേക്ക് ജാമ്യം അനുവദിക്കണമെന്നാണ് ലാലുവിന്‍റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇത് നിരസിച്ചു. 

കഴിഞ്ഞ ദിവസം മകൻ തേജ് പ്രതാപിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് മൂന്ന് ദിവസത്തെ പരോൾ ലാലുവിന് അനുവദിച്ചിരുന്നു. പരോളിലുള്ള ലാലു ഇപ്പോൾ പട്നയിലാണുള്ളത്. മെയ് 12നാണ് മകൻ തേജ് പ്രതാപിന്‍റെ വിവാഹം. 

കാ​ലി​ത്തീ​റ്റ അ​ഴി​മ​തി​ക്കേ​സി​ൽ 69കാ​ര​നാ​യ ലാ​ലു​വി​നെ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ റാ​ഞ്ചി​യി​ലെ പ്ര​ത്യേ​ക സി.​ബി.​െ​എ കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ച്​ ബി​ർ​സ​മു​ണ്ട ജ​യി​ലി​ൽ അ​ട​ച്ചി​രു​ന്നു. എന്നാൽ അസുഖ ബാധിതനായതിനാല്‍ ഝാര്‍ഖണ്ഡിലെ റിംസ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 
 

Tags:    
News Summary - Jharkhand HC grants 6-week provisional bail to Lalu Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.