റാഞ്ചി: ഝാർഖണ്ഡിൽ ആൾക്കൂട്ട ആക്രമണത്തിൽ മുഹമ്മദ് തബ്രിസ് അൻസാരി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്ക്കണഠ രേഖപ് പെടുത്തി ഝാർഖണ്ഡ് ഹൈകോടതി. സംഭവത്തിൽ സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച ്ചു.
തബ്രിസ് അൻസാരിയുടെ മരണവുമായി ബന്ധപ്പെട്ട് പങ്കജ് കുമാർ എന്നയാൾ നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ എച്ച്.സി. മിശ്ര, ദീപക് റോഷൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടത്.
ആൾക്കൂട്ട ആക്രമവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ റാഞ്ചി എസ്.എസ്.പിയോട് നിർദേശിച്ച കോടതി സംഭവത്തിൽ സർക്കാറിനോടും റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകനായ രാജീവ് കുമാർ പറഞ്ഞു. സംഭവം അതീവ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂൺ 17നാണ് തബ്രിസ് അൻസാരിക്ക് മർദനമേറ്റത്. കുറച്ച് ദിവസം കഴിഞ്ഞതോടെ ചികിത്സക്കിടെ അദ്ദേഹം മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.