ഝാർഖണ്ഡിൽ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

റാഞ്ചി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ആകെയുള്ള 81ൽ 17 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 32 വനിതകളടക്കം 309 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.

17 സീറ്റിൽ രണ്ടെണ്ണം പട്ടികജാതി-പട്ടിക വർഗ സംവരണമാണ്. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ എട്ട് ജില്ലകളിലായാണ് വ്യാപിച്ചു കിടക്കുന്നത്.

അഞ്ച് ഘട്ടങ്ങളുള്ള തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ടം നവംബർ 30നും രണ്ടാഘട്ടം ഡിസംബർ ഏഴിനും പൂർത്തിയായിരുന്നു. നാലാംഘട്ടം ഡിസംബർ 16നും അവസാനഘട്ടം ഡിസംബർ 20നും നടക്കും. ഡിസംബർ 23നാണ് വോട്ടെണ്ണൽ.

Tags:    
News Summary - Jharkhand Assembly Poll: third phase poll started -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.