കൊൽക്കത്ത: വിമാനം തകർക്കുന്നതിനെ കുറിച്ച് സംസാരിച്ചതിനെ തുടർന്ന് ജെറ്റ് എയർവേസ് യാത്രികനെ െപാലീസ് കസ്റ്റഡിയിലെടുത്തു. ജെറ്റ് എയർവേസിൽ യാത്ര ചെയ്യുകയായിരുന്ന കൊൽക്കത്ത സ്വദേശി യോഗ് വേദൻ പൊദ്ദാറിനെയാണ് െകാൽക്കത്ത വിമാനത്താളവത്തിൽ െവച്ച് പിടികൂടിയത്.
ഫോണിൽ മെസേജ് അയക്കവെ വിമാനം തകർക്കുന്നതിനെ കുറിച്ച് പറഞ്ഞുവെന്നാരോപിച്ചാണ് കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പൊലീസിന് കൈമാറുകയായിരുന്നു.
കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു വിമാനം. ടേക്ക് ഒാഫിനായി റൺവേയിൽ എത്തിയപ്പോഴാണ് സംഭവം. വിമാനം തകർക്കുമെന്ന കുറിപ്പോടെ മുഖം മറച്ച ഒരാളുടെ ഫോേട്ടാ യുവാവ് സന്ദേശമായി അയക്കുന്നത് സമീപത്തെ യാത്രക്കാരൻ കാണാനിടവന്നു. അദ്ദേഹം കാബിൻ ക്രൂവിെന വിവരമറിയിക്കുകയും തുടർന്ന് വിമാനം പാർക്കിങ്ങിലേക്ക് തിരികെ എത്തിക്കുകയുമായിരുന്നു. വിമാനം പിന്നീട് മുംബൈയിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.