കാവി ജഴ്സി ഇന്ത്യയുടെ വിജയ തുടർച്ച ഇല്ലാതാക്കി -മെഹബൂബ മുഫ്തി

ന്യൂഡൽഹി: ജഴ്സിയുടെ നിറം മാറ്റം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിജയ തുടർച്ച ഇല്ലാതാക്കിയെന്ന വിമർശനവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയാണ് മെഹബൂബ വിമർശനമുന്നയിച്ചത്.

'എന്നെ അന്ധവിശ്വാസിയെന്ന് വിളിച്ചോളൂ, പക്ഷേ ഇന്ത്യയുടെ വിജയതൃഷ്ണ പുതിയ ജഴ്സി ഇല്ലാതാക്കി' -മെഹബൂബ ട്വീറ്റ് ചെയ്തു.

ഇന്ത്യൻ ടീമിന്‍റെ ജഴ്സി മാറ്റം കാവിവത്കരണത്തിന്‍റെ ഭാഗമായാണെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഓറഞ്ച് ജഴ്സിയിൽ ഇറങ്ങിയ ഇന്ത്യ 31 റൺസിന്‍റെ പരാജയമാണ് നേരിട്ടത്. ഇംഗ്ലണ്ടിന്‍റേതും നീല ജഴ്സി ആയതിനാലാണ് ഇന്ത്യക്ക് ഐ.സി.സി നിബന്ധന പ്രകാരം രണ്ടാം ജഴ്സിയിൽ കളിക്കേണ്ടിവന്നത്.

Tags:    
News Summary - Jersey ended India's winning streak Mehbooba -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.