Representative Image
Posted On
date_range Updated On
date_range ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊല: ജനതാ ദള്‍ യുനൈറ്റഡ് മന്ത്രി രാംസേവക് സിങ്ങിനെതിരെ കേസ്
പട്‌ന: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ജനതാ ദള്‍ യൂനൈറ്റഡ് നേതാവും ബിഹാര്‍ മന്ത്രിയുമായി രാംസേവക് സിങ്ങിനെതിരെ കേസെടുത്തു. ഗൂഢാലോചന, കൊലപാതകം എന്നീ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.
മിര്‍ഗഞ്ചില്‍ വെള്ളിയാഴ്ചയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ജയ് ബഹാദൂര്‍ സിങ് കൊല്ലപ്പെട്ടത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ ചെറുമകന്‍ നല്‍കിയ പരാതിയിലാണ് കേസ്. മന്ത്രിയുടെ തെരഞ്ഞെടുപ്പ് കാമ്പയിനിനെ എതിര്‍ത്തതിനാലാണ് മുത്തച്ഛനെ കൊന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
ബൈക്കിലെത്തിയ രണ്ടു പേര്‍ ജയ് ബഹദൂറിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇദ്ദേഹത്തിന്റെ കുടുംബവും പ്രവര്‍ത്തകരും സമീപത്തെ ആശുപത്രി ആക്രമിക്കുകയും പൊലീസ് വാഹനം നശിപ്പിക്കുകയും ആറു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.