ജെ.ഡി.എസിന്റെ എൻ.ഡി.എ പ്രവേശനം: പ്രസ്താവനയിൽ മലക്കംമറിഞ്ഞ് ദേവഗൗഡ

ബംഗളൂരു: ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തിൽ ജെ.ഡി.എസ് ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടിയുടെ കേരള ഘടകത്തിന്റേയും പിന്തുണയുണ്ടായിട്ടുണ്ടെന്ന പ്രസ്താവന വിവാദമായതോടെ എച്ച്.ഡി. ദേവഗൗഡ മലക്കംമറിഞ്ഞു. കേരളത്തിൽ ജെ.ഡി.എസ് ഭരണപക്ഷമായ ഇടതുമുന്നണിക്കൊപ്പമാണെന്നും തങ്ങളുടെ എം.എൽ.എയായ മന്ത്രി കെ. കൃഷ്ണൻകുട്ടിയും എൻ.ഡി.എ പ്രവേശനത്തെ പിന്തുണച്ചുവെന്നുമാണ് ദേവഗൗഡ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞത്.

എന്നാൽ, പ്രസ്താവന വൻ വിവാദമാവുകയും മുഖ്യമന്ത്രി പിണറായിയടക്കം രൂക്ഷമായി പ്രതികരിക്കുകയും ചെയ്തതോടെയാണ് ദേവഗൗഡ എക്സിൽ പുതിയ വിശദീകരണവുമായി രംഗത്തുവന്നത്. തന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി. ജെ.ഡി.എസും ബി.ജെ.പിയും തമ്മിലെ സഖ്യത്തെ കേരളത്തിലെ സി.പി.എം പിന്തുണച്ചുവെന്ന് താൻ പറഞ്ഞിട്ടില്ല. ജെ.ഡി.എസിന്റെ കേരള ഘടകം ഇടതുമുന്നണിയിൽ തുടരുകയാണ് എന്നുമാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും തന്റെ കമ്യൂണിസ്റ്റ് സുഹൃത്തുകൾ ഇത് മനസ്സിലാക്കണമെന്നും ഗൗഡ കുറിച്ചു.

Tags:    
News Summary - JDS's NDA entry: Deve Gowda's U-turn in his statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.