ബംഗളൂരു നോർത്ത്​ കോൺഗ്രസിന്​ തിരിച്ചുകൊടുത്ത്​ ജെ.ഡി.എസ്​

ബം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​യി​ൽ ജെ.​ഡി.​എ​സി​ന് ല​ഭി​ച്ച ബംഗളൂരു നോർത്ത്​ സീറ്റ ്​ സഖ്യകക്ഷിയായ കോൺഗ്രസിന്​ തിരിച്ചുകൊടുത്തു. സീറ്റിലേക്ക്​ അനുയോജ്യനായ മത്​സരാർഥിയെ കണ്ടെത്താൻ സാധിക്ക ാത്തതിനെ തുടർന്നാണ്​ നീക്കം.

നേരത്തെ വായ്​പ അടിസ്​ഥാനത്തിൽ കോൺഗ്രസിൽ നിന്ന്​ സ്​ഥാനാർഥികളെ ജെ.ഡി.എസിനു വേണ്ടി മത്​സരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ആ തീരുമാനം പ്രാവർത്തികമാകാത്തതിനെ തുടർന്നാണ്​ ജെ.ഡി.എസിൻറെ പിൻമാറ്റം.

എ.ഐ.സി.സി ജനറൽ സെക്രട്ടറിയും കർണാടക ഇൻചാർജുമായ കെ.സി വേണുഗോപാലാണ്​ ട്വിറ്ററിലൂടെ ജെ.ഡി.എസിൻറെ പിൻമാറ്റം​ പ്രഖ്യാപിച്ചത്​.

ബംഗളൂരു നോർത്ത്​ സീറ്റ്​ തിരികെ നൽകിയ നടപടിയിൽ കോൺഗ്രസ്​ എച്ച്​.ഡി ദേവഗൗഡയോടും ജെ.ഡി.എസിനോടും നന്ദിയുള്ളവരായിരിക്കും. നമുക്ക്​ ഒരുമിച്ച്​ നിന്ന്​ ജനാധിപത്യത്തെ വീണ്ടെടുക്കാം - എന്നായിരുന്നു വേണുഗോപാലിൻെറ ട്വീറ്റ്​.

കോൺഗ്രസ്​- ജെ.ഡി.എസ്​ സഖ്യത്തിൽ 20 സീറ്റുകൾ കോൺഗ്രസിനും എട്ടു സീറ്റുകൾ ജെ.ഡി.എസിനുമായാണ്​ ഭാഗിച്ചത്​. നേരത്തെ 12 സീറ്റുകളായിരുന്നു ജെ.ഡി.എസ്​ ആവശ്യപ്പെട്ടിരുന്നത്​. എന്നാൽ ലഭിച്ച എട്ടു സീറ്റുകളിൽ തന്നെ അഞ്ചെണ്ണത്തിൽ ജെ.ഡി.എസിന്​ സ്വാധീനമില്ല.

ല​ഭി​ച്ച​തി​ൽ ഉ​ഡു​പ്പി-​ചി​ക്ക​മംഗ​ളൂ​രു, ഉ​ത്ത​ര ക​ന്ന​ട, ബം​ഗ​ളൂ​രു നോ​ർ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്ക് കാ​ര്യ​മാ​യ സ്വാ​ധീ​ന​വും ക​രു​ത്ത​രാ​യ നേ​താ​ക്ക​ളു​മി​ല്ല. അ​നു​യോ​ജ്യ സ്ഥാ​നാ​ർ​ഥി ഇ​ല്ലാ​താ​യ​തോ​ടെ ഈ ​മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലും ജെ.​ഡി.​എ​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ തേടുകയായിരുന്നു.

എന്നാൽ ബംഗളൂരു നോർത്തിൻറെ കാര്യത്തിൽ തീരുമാനമാകാതിരിക്കുകയും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി എത്തുകയും ചെയ്​തതോടെ സീറ്റ്​ തിരിച്ചു നൽകുകയായിരുന്നു.

Tags:    
News Summary - JDS Returns Bangalore North Seat to Ally Congress - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.