1. കെ.എം.ശിവലിംഗ ഗൗഡ, 2. ടി.രാമസ്വാമി 

`ജെ.ഡി.എസ് തീവ്രപരിചരണ വിഭാഗത്തിലെന്ന്'; രണ്ട് എം.എൽ.എമാർ പാർട്ടി വിടുന്നു

മംഗളൂരു: കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസാവസാനം വരാനിരിക്കെ സംസ്ഥാനത്ത് മൂന്നാം കക്ഷിയായ ജെ.ഡി.എസിന്റെ രണ്ട് എം.എൽ.എമാർ പാർട്ടി വിടുകയാണ്.അർസികെരെ മണ്ഡലം പ്രതിനിധാനം ചെയ്യുന്ന കെ.എം.ശിവലിംഗ ഗൗഡ,അർകൽഗുഡിലെ ടി.രാമസ്വാമി എന്നിവരാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

കോൺഗ്രസിൽ ചേരാനാണ് ത​െൻറ തീരുമാനമെന്ന് ശിവലിംഗ ഗൗഡ പറഞ്ഞു. ആ പാർട്ടിയുടെ നേതാക്കളുമായി ആലോചിച്ച് ദിവസവും സമയവും നിശ്ചയിക്കും. ജെ.ഡി.എസ് പാർട്ടി ഐ.സി.യുവിലാണ്. പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്നെടുത്തതാണ് പുറത്തു പോവാനുള്ള തീരുമാനം.അവരും ഒപ്പമുണ്ടാവുമെന്ന് ഗൗഡ പറയുന്നു. 2008,2013,2018 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി അർസികെരെയിൽ നിന്ന് നിയമസഭയിലെത്തിയ ഗൗഡ

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിക്കാർഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.അദ്ദേഹം 93986 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി കോൺഗ്രസിലെ ജി.ബി.ശശിധരയെ 50297 വോട്ടുകളേ ലഭിച്ചിരുന്നുള്ളൂ. ജെ.ഡി.എസ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ച രാമസ്വാമി ചേരുന്നത് കോൺഗ്രസിലോ ബി.ജെ.പിയിലോ എന്നത് ഇപ്പോൾ പറയാനാവില്ലെന്ന് അറിയിച്ചു. എന്നാൽ, അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയാവുമെന്ന് ഉറപ്പിച്ചു പറയുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ.മഞ്ചുവിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.

Tags:    
News Summary - JDS in Karnataka MLAs leave the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.