Posted On
date_range Updated On
date_range നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യമില്ല; ജെ.ഡി(യു) ഒറ്റക്ക് മത്സരിക്കും
പട്ന: നാല് സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ജനതാദൾ(യു) ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ല്ല. പട്നയിൽ ഞായറാഴ്ച നടന്ന ജെ.ഡി(യു) ഉന്നതാധികാര യോഗത്തിലാണ് തീരുമാനം. ഹരിയാന, ജമ്മുകശ്മീർ, ഝാർഖണ്ഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ഒറ്റക്ക് മത്സരിക്കാനാണ് പാർട്ടി തീരുമാനം.
ബിഹാറിന് പുറത്ത് ഒരു പാർട്ടിയുമായും ജെ.ഡി(യു) സഖ്യത്തിലേർപ്പെടുന്നില്ലെന്നും നാല് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികൾ സംബന്ധിച്ച് ചർച്ച ചെയ്തതായും ജെ.ഡി(യു) നേതാവ് ഗുലാം റസൂൽ ബലിയാവി പറഞ്ഞു.
രണ്ടാം നരേന്ദ്രമോദി സർക്കാർ മന്ത്രിസഭയിൽ ജെ.ഡി(യു) വിന് പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. അതുപോലെ തന്നെ ബിഹാറിൽ മന്ത്രിസഭാ വിപുലീകരണം നടത്തിയപ്പോൾ ഒറ്റ ബി.ജെ.പി നേതാവിന് പോലും മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.