Posted On
date_range Updated On
date_range ജയലളിത നാലിനുതന്നെ മരിച്ചെന്ന് ശശികലയുടെ സഹോദരൻ
ചെന്നൈ: തമിഴ്നാട് മുന് മുഖ്യമന്ത്രി ജയലളിത 2016 ഡിസംബര് നാലിനുതന്നെ മരിച്ചിരുന്നതായി ശശികലയുടെ സഹോദരന് വി. ദിവാകരന്. ഡിസംബര് നാലിന് അഞ്ചേകാലിന് ഹൃദയസ്തംഭനം ഉണ്ടായ ഉടന് അവര് മരിച്ചു. എന്നാല്, ഒരു ദിവസം വാര്ത്ത പുറത്തുവിടാതെ, ഡിസംബര് അഞ്ചിന് രാത്രി പതിനൊന്നു മണിക്ക് അന്ത്യം സംഭവിച്ചു എന്നായിരുന്നു ഔദ്യോഗിക അറിയിപ്പ് നല്കിയതെന്നും ദിവാകരന് പറഞ്ഞു. അപ്പോളോ ആശുപത്രിയുടെ സുരക്ഷ മുന്നിര്ത്തിയാണ് മരണവിവരം ആ സമയത്ത് പുറത്തു വിടാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.