ജയലളിതയുടെ ആരോഗ്യ സ്ഥിതിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയിൽ മനംനൊന്ത് എ.ഐ.എ.ഡി.എം.കെ പ്രവർത്തകൻ ജീവനൊടുക്കി. നാദംപെട്ടി സ്വദേശി പി. പൊൻമണിയാണ് (31) ഇന്നലെ ജീവനൊടുക്കിയത്. കരിമരുന്ന് പ്രയോഗം നടത്തുന്ന തൊഴിലാളിയായ പൊൻമണി ദിവസങ്ങളായി മാനസിക സംഘർഷത്തിലായിരുന്നു. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഇയാെള ആശുപത്രിയിലെത്തച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് സർക്കാർ ഇന്ന് മദ്രാസ് ഹൈക്കോടതിയിൽ സമര്‍പ്പിക്കും. ജയലളിതയുടെ അസുഖത്തെക്കുറിച്ചും ചികിത്സാ രീതികളെ കുറിച്ചുമുള്ള റിപ്പോർട്ടാണ് നല്‍കുക.

ചീഫ് ജസ്റ്റിസ് എസ്.കെ കൗൾ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിയ്ക്കുക. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഒരു വിവരവും പുറത്തുവിടുന്നില്ലെന്ന് കാട്ടി സാമൂഹ്യപ്രവർത്തകനായ ട്രാഫിക് രാമസ്വാമിയാണ് മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരിൽ നിന്ന് ജയലളിതയുടെ ആരോഗ്യവിവരം സംബന്ധിച്ചുള്ള റിപ്പോർട്ട് തേടണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം.

ഇക്കാര്യം അംഗീകരിച്ച കോടതി ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച റിപ്പോർട്ട് സർക്കാർ നേരിട്ട് സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യത കാത്തുസൂക്ഷിയ്ക്കാൻ ജയലളിതക്ക് അവകാശമുണ്ടെന്ന തമിഴ്നാട് അഭിഭാഷകന്‍റെ വാദം തള്ളിയാണ് ജസ്റ്റിസ് മഹാദേവൻ അദ്ധ്യക്ഷനായ ബെഞ്ച് സംസ്ഥാനസർക്കാരിനോട് വിശദീകരണം നൽകണെന്നാവശ്യപ്പെട്ടത്.

അതേസമയം, ഡൽഹി എയിംസിൽ നിന്നുള്ള മൂന്ന് വിദഗ്ധ ഡോക്ടർമാർ ഇപ്പോൾ ജയലളിതയെ നിരീക്ഷിക്കുന്നതിനായി ചെന്നൈയിൽ എത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഇന്നലെ ജയലളിതയുടെ ആരോഗ്യനില സംഭന്ധിച്ച് ആശുപത്രി അധികൃതർ പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടില്ല. ജയലളിതയുടെ നില അതീവഗുരുതരമാണെന്ന് ചില പത്രങ്ങളിൽ റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണ് ആത്മഹത്യയുണ്ടായത്.

Tags:    
News Summary - jayalalitha's illness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.