തമിഴ്​നാട്ടിൽ ബസിന്​ നേരെ കല്ലേറ്​

ചെന്നൈ: ഹൃദയാഘാതംമൂലം മുഖ്യമ​ന്ത്രി ജയലളിതയുടെ ആരോഗ്യ സ്​ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ തമിഴ്​നാട്ടിൽ കർണാടക ബസിനുനേരെ കല്ലേറ്​. തിരുവണ്ണാമലയിൽ വെച്ചാണ്​ കല്ലേറുണ്ടായത്​. സംഭവത്തെ തുടർന്ന്​ തമിഴ്​നാട്ടിലേക്കുള്ള ബസ്​ സർവീസ്​ കർണാടക താൽകാലികമായി നിർത്തിവെച്ചു.

അതിനിടെ കൂടുതൽ സുരക്ഷ നൽകണമെന്ന്​ തമിഴ്​നാട്​ സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന്​ ഒമ്പത്​ കമ്പനി സേനയെ കേന്ദ്രം സംസ്​ഥാന​ത്തേക്കയക്കുകയും കേന്ദ്രസേനാ മേധാവികളോട്​ തമിഴ്​നാട്ടിലെത്താനും ആവ​ശ്യപ്പെട്ടിട്ടുണ്ട്​.

 

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.