ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീകോടതിയിൽ ഹരജി. ചെന്നൈയിലുള്ള സന്നദ്ധസംഘടനയാണ് ഹരജി സമർപ്പിച്ചത്. മരണത്തെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നുവരുന്നുണ്ട്. മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ട് വരാൻ ഒരു സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തേണ്ടതുണ്ട്. അതിനാൽ സി.ബി.ഐ തന്നെ അന്വേഷണം നടത്തണമെന്നും ഹരജിയിൽ പറയുന്നു.
ജയലളിതയുടെ ആരോഗ്യ സ്‌ഥിതി സംബന്ധിച്ച റിപ്പോർട്ടുകൾ അപ്രത്യക്ഷമായിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർ്ടടുകൽ മുഴുൻ പുറത്തുകൊണ്ടുവരണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഈ ഹരജി ക്രസ്തുമസ് അവധിക്ക് ശേഷമായിരിക്കും സുപ്രീംകോടതി പരിഗണിക്കുക.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ജയലളിതയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയോ സന്ദർശകരെ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ആശുപത്രി പുറത്തുവിട്ടുകൊണ്ടിരുന്ന വാർത്താക്കുറിപ്പു മാത്രമായിരുന്നു ജയലളിതയുടെ നിലയെക്കുറിച്ച് അറിയാനുള്ള ഏക മാർഗം. സിനിമാ താരങ്ങളായ ഗൗതമി, മൻസൂർ അലി ഖാൻ എന്നിവരും ജയലളിതയുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.