ന്യൂഡൽഹി: മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനാകിെല്ലന്ന് സുപ്രീംകോടതി. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാ ഒാൺലൈൻ ന്യൂസ് പോർട്ടൽ ‘ദ വയറി’നെതിരെ നൽകിയ അപകീർത്തി കേസിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിെൻറ കടുത്ത പരാമർശം. തർക്കം കോടതിക്കുപുറത്ത് തീർക്കാൻ ഇരുകക്ഷികളോടും കോടതി നിർദേശിച്ചു. വിഷയത്തിൽ മാപ്പുപറയിെല്ലന്ന നിലപാടിൽ ‘ദ വയറി’െൻറ അഭിഭാഷകൻ ഉറച്ചുനിന്നതോടെ, കഴിഞ്ഞ 18ന് കേസിൽ ഒത്തുതീർപ്പിെൻറ വഴി േതടാൻ കോടതി നിർദേശിച്ചിരുന്നു.
മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി നിരവധി തവണ ‘ഇല്ല’ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ‘ദ വയറി’നോട് മാപ്പുപറയാൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡ് പറഞ്ഞു. പരാതിക്കാരെൻറ വിശദീകരണം പ്രസിദ്ധീകരിച്ച് പ്രശ്നം തീർക്കുന്നതായിരിക്കും ഉചിതമെന്ന് ജയ് ഷായുടെ അഭിഭാഷകൻ എൻ.കെ. കൗളിനോട് കോടതി പറഞ്ഞു. എന്നാൽ, ആദ്യം നൽകിയ വാർത്തക്കൊപ്പം ജയ് ഷായുടെ വിശദീകരണം നൽകാൻ തയാറായിരുന്നുവെന്നും ഇപ്പോഴും അത് നൽകാമെന്നും ‘ദ വയർ’ അഭിഭാഷകൻ പറഞ്ഞു. വാർത്തക്കിടയിൽ ദുരുപദിഷ്ട സൂചനകളുെണ്ടന്ന് എൻ.കെ. കൗൾ ചൂണ്ടിക്കാട്ടി.
ക്രിമിനൽ അപകീർത്തിക്കേസിനുപുറമേ, ‘ദ വയറി’നും റിപ്പോർട്ടർമാർക്കുമെതിരെ ജയ് ഷാ 100 കോടി രൂപയുടെ സിവിൽ അപകീർത്തിക്കേസും നൽകിയിരുന്നു. 2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയശേഷം ജയ് ഷായുടെ കമ്പനിയുടെ വിറ്റുവരവിൽ ക്രമാതീത കുതിപ്പുണ്ടാക്കിയെന്നായിരുന്നു റിപ്പോർട്ട്. ജയ് ഷായുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിക്കുന്നതിൽനിന്ന് ‘ദ വയറി’നെ തടയുന്ന ഉത്തരവ് പുനഃസ്ഥാപിച്ച ഗുജറാത്ത് ഹൈകോടതി വിധിക്കെതിരായ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.