ജ​വാ​െൻറ ആ​ത്​​മ​ഹ​ത്യ;  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ക്കെ​തി​രെ കേ​സ്​ 

ന്യൂഡൽഹി: മലയാളി ജവാൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാധ്യമപ്രവർത്തകക്കെതിരെ പൊലീസ് കേസെടുത്തു. ക്വൻറ് വെബ് ചാനലിലെ പൂനം അഗർവാൾ എന്ന മാധ്യമപ്രവർത്തകക്കെതിെരയാണ് ഒൗദ്യോഗിക രഹസ്യം ചോർത്തുന്നതിനെതിരായ നിയമം ഉപയോഗിച്ച് നോയ്ഡ പൊലീസ് കേസ് ചാർജ് ചെയ്തത്. 
ഇന്ത്യൻ പീനൽകോഡ് പ്രകാരം അതിക്രമിച്ചുകടക്കൽ, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് കൊട്ടാരക്കര എഴുകോണ്‍ സ്വദേശിയായ റോയ് മാത്യുവിനെ ഉപേക്ഷിച്ച ബാരക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൈന്യത്തിലെ കേണലി​െൻറ വീട്ടുജോലികൾ ചേയ്യേണ്ടിവരുന്നുവെന്ന് ഒളികാമറയിലൂടെ പ്രതികരിച്ചത് വൻ വാർത്തയായതിന് പിന്നാലെയായിരുന്നു റോയ് മാത്യുവി​െൻറ മരണം.

എന്നാൽ, ഒളികാമറ വിവരം പുറത്തുവന്നതിനെ തുടർന്ന് ജവാൻ കടുത്ത മാനസിക സമ്മർദത്തിലായിരുെന്നന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൈന്യം നൽകിയ വിശദീകരണം.

Tags:    
News Summary - Jawan suicide: Journalist who shot sting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.