പാക്​ വെടിവെപ്പിൽ ഒരു സൈനികനുകൂടി​ വീരമൃത്യു

ജമ്മു: ജമ്മ​ു-കശ്​മീരിൽ പൂഞ്ച്​ ജില്ലയിലെ അതിർത്തി നിയന്ത്രണ രേഖയിൽ പാക്​ സൈന്യത്തി​​െൻറ വെടിവെപ്പിൽ ഒരു ഇന ്ത്യൻ ജവാനുകൂടി വീരമൃത്യു. ഷാപുർ, കെർനി മേഖലയിൽ ശനിയാഴ്​ച വൈകീട്ട്​ 5.30ന്​ തുടങ്ങിയ വെടിവെപ്പും മോർട്ടാർ ഷെല്ലാക്രമണവും ഞായറാഴ്​ച പുലർച്ചവരെ നീണ്ടുനിന്നു.

ഗ്രനേഡ്​ കൈകാര്യം ചെയ്യുന്ന ഭടൻ ഹരി ഭാകർ ആണ്​ മരിച്ചതെന്ന്​ സൈനിക വൃത്തങ്ങൾ പറഞ്ഞു. രാജസ്​ഥാനിലെ നാഗോർ ജില്ല സ്വദേശിയാണിദ്ദേഹം. ഇന്ത്യൻ സൈന്യം ശക്​തമായി തിരിച്ചടിച്ചെങ്കിലും പാകിസ്​താന്​ നാശനഷ്​ടമുണ്ടായോ എന്ന്​ അറിവായിട്ടില്ല.

ഞായറാഴ്​ച പുലർച്ച നാലുമണിയോടെ​ ഗുരുതര പരിക്കേറ്റ ജവാനെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. നാലു ദിവസത്തിനിടെ പാക്​ വെടിവെപ്പിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സൈനികനാണ്​ ഹരി ഭാകർ. മാർച്ച്​ 18ന്​ റൈഫിൾമാൻ കരംജിത്​ സിങ്ങും 21ന്​ റൈഫിൾമാൻ യാഷ്​​ പോളും പാക്​ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

പുൽവാമ ഭീകരാക്രമണത്തെയും ഇതിന്​ പിന്നാലെ ഇന്ത്യൻ വ്യോമസേന ബാലാകോട്ടിലെ ജയ്​ശെ മുഹമ്മദ്​ കേന്ദ്രത്തിൽ നടത്തിയ വ്യോമാക്രമണത്തെയും തുടർന്ന്​ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്​.

അതിർത്തി നിയന്ത്രണ രേഖയിൽ പ്രകോപനമില്ലാതെ പാകിസ്​താൻ സൈന്യം നിരന്തരം നടത്തിയ വെടിവെപ്പിൽ കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ നാലു ഗ്രാമീണരും കൊല്ലപ്പെട്ടിരുന്നു.


Tags:    
News Summary - Jawan Killed In Ceasefire Violation in Poonch - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.