Posted On
date_range Updated On
date_range പാക് ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു; മൂന്ന് പേർക്ക് പരിക്ക്
ശ്രീനഗർ: നിയന്ത്രണരേഖയിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം.
ഷാപുർ-കെർനി സെക്ടറിൽ ശനിയാഴ്ച രാത്രി പാകിസ്താൻ വെടിവെപ്പു നടത്തുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി.
നാല് ഇന്ത്യൻ സൈനികർക്ക് പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിൽസക്കിടെ ഒരാൾ മരിച്ചുവെന്ന് സൈന്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.