Posted On
date_range Updated On
date_range ജസ്വന്ത് സിങ്ങിന്‍റെ മകൻ മാനവേന്ദ്ര സിങ് ബി.ജെ.പി വിട്ടു
ന്യൂഡൽഹി: ബി.ജെ.പിയുടെ ബദ്ധവൈരിയും മുൻ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിങ്ങിന്‍റെ മകൻ മാനവേന്ദ്ര സിങ് പാർട്ടി വിട്ടു. രാജസ്താനിലെ ബാർമറിൽ സംഘടിപ്പിച്ച റാലിയിലാണ് ബി.ജെ.പി ബന്ധം ഉപേക്ഷിക്കുന്ന പ്രഖ്യാപനം മാനവേന്ദ്ര നടത്തിയത്. താമര പൂവ് തെരഞ്ഞെടുത്തത് തന്‍റെ വലിയ പിഴവാണെന്ന് മാനവേന്ദ്ര വ്യക്തമാക്കി.
ബന്ധുവും മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുമായുള്ള ഒടക്കിനെ തുടർന്ന് ജസ്വന്ത് സിങ്ങിന് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ബാർമർ-ജയ്സാൽമെർ സീറ്റ് നിഷേധിച്ചിരുന്നു. എന്നാൽ, പിതാവിന് വേണ്ടി പ്രചാരണം നടത്തിയ മാനവേന്ദ്രയെ പാർട്ടിയിൽ നിന്ന് താൽകാലികമായി പുറത്താക്കിയിരുന്നു.
ശിയോ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് മാനവേന്ദ്ര സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.