Posted On
date_range Updated On
date_range മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് സംശയം; യുവാവ് സുഹൃത്തിനെ വെടിവെച്ച് കൊലപ്പെടുത്തി
ജംഷഡ്പൂർ: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന സംശയത്തെത്തുടർന്ന് സുഹൃത്തിനെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. വിശാൽ പ്രസാദ് (25) ആണ് മരിച്ചത്. സംഭവത്തിന് ശേഷം സുഹൃത്തായ അഭിഷേക് ലാൽ ഒളിവിൽ പോയി.
അഭിഷേകിന്റെ മൊബൈൽ ഫോൺ കാണാതായിരുന്നു. വിശാൽ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി വിശാലിനെ അഭിഷേക് വീട്ടിൽ നിന്ന് വിളിച്ചറക്കി കൊണ്ടുപോവുകയും രാംദാസ് ഭട്ട എന്ന സ്ഥലത്തുവെച്ച് നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.