Posted On
date_range Updated On
date_range കശ്മീരിൽ വാഹനാപകടങ്ങൾ; 10 മരണം
ശ്രീനഗർ: ജമ്മു-കശ്മീരിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 10 പേർ മരിച്ചു. 34 പേർക്ക് പരിക്കുണ്ട്.
ഉധംപൂർ, കിഷ്ത്വർ, രാംബാൻ ജില്ലകളിലാണ് അപകടമുണ്ടായത്. ഉധംപൂർ ജീല്ലയിലെ ചന്ദേഹ് ഗ്രാമത്തിൽ കശ്മീരിലേക്ക് പോകുകയായിരുന്ന ബസ് ചുരംറോഡിൽനിന്ന് കൊക്കയിലേക്ക് മറിഞ്ഞാണ് ആറു പേർ മരിച്ചത്. അഞ്ചു േപർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
കിഷ്ത്വർ ജില്ലയിലെ ദാദ്പേട്ട്-മുഗൾ മൈതാനിൽ ശനിയാഴ്ച രാവിലെ 9.30ഒാടെ കാർ കൊക്കയിലേക്ക് മറിഞ്ഞാണ് മൂന്നു പേർ മരിച്ചത്. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.
രാംബാനിലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് ഡ്രൈവറായ ഗുരുദേവ് സിങ് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.