പ്രേതഭൂമിയായി അർണിയ

ശ്രീ​ന​ഗ​ർ: രാ​​ത്രി​ക​ളി​ൽ മു​റി​യു​ടെ മൂ​ല​യി​ൽ ക​ട്ടി​ലി​ന​ടി​യി​ൽ ചു​രു​ണ്ടു​കൂ​ടി​യി​രി​ക്കു​ക​യാ​വും അ​നി​ത കു​മാ​റും കു​ടും​ബ​വും. പു​റ​ത്ത്​ വെ​ടി​യു​ണ്ട​ക​ളു​ടെ ശ​ബ്​​ദം മു​​ഴ​ങ്ങി​ക്കൊ​ണ്ടേ​യി​രി​ക്കും. ര​ക്​​ത​ത്തി​ൽ കു​ളി​ച്ച്​ ച​ത്തു​കി​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ൾ, വീ​ടു​ക​ളു​ടെ ത​ക​ർ​ന്ന മേ​ൽ​ക്കൂ​ര​ക​ളും ജ​ന​ലു​ക​ളും... അ​തി​ർ​ത്തി​യി​ൽ ജ​മ്മു ജി​ല്ല​യി​ലെ അ​ർ​ണി​യ ഗ്രാ​മം ഏ​ഴു ദി​വ​സ​മാ​യി ഇ​ങ്ങ​നെ​യാ​ണ്. 

ഷെ​ല്ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ അ​നി​ത​യു​ടെ കു​ടും​ബം വീ​ട്​ വി​ടാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. വീ​ട്​ വി​ട്ടു​പോ​കി​ല്ലെ​ന്നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, വ്യാ​ഴാ​ഴ്​​ച രാ​​ത്രി ര​ണ്ട്​ ഷെ​ല്ലു​ക​ൾ ഇ​വ​രു​ടെ വീ​ട്​ ത​ക​ർ​ക്കു​ക​യും ഒ​രു പോ​ത്തി​നെ കൊ​ല്ലു​ക​യും ചെ​യ്​​തു. ഇ​നി​യും വീ​ടു​വി​ട്ടി​ല്ലെ​ങ്കി​ൽ കൊ​ല്ല​പ്പെ​ടു​മെ​ന്ന ഭ​യ​മാ​ണ ്ഇ​വ​രെ പ​ലാ​യ​നം ചെ​യ്യാ​ൻ​ പ്രേ​രി​പ്പി​ച്ച​ത്. അ​ർ​ണി​യ​യു​ടെ സ​മീ​പ​ഗ്രാ​മ​ങ്ങ​ളി​ലും ആ​ളു​ക​ൾ വീ​ടൊ​ഴി​ഞ്ഞു​പോ​യ​തി​നാ​ൽ ശ്​​മ​ശാ​നാ​ന്ത​രീ​ക്ഷ​മാ​ണ്. 

മ​ര​ണ​ത്തി​​​െൻറ നി​ഴ​ലി​ലാ​ണ്​ ത​ങ്ങ​ളെ​ന്ന്​ ഗ്രാ​മ​വാ​സി​യാ​യ ചാ​ന്ദ്​ പ​റ​ഞ്ഞു. ‘‘ക​ന്നു​കാ​ലി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. വീ​ടു​ക​ളും ​​െതാ​ഴു​ത്തു​ക​ളും ത​ക​ർ​ന്നു. കു​ട്ടി​ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കു​ന്നി​ല്ല. ഇ​താ​ണോ ഞ​ങ്ങ​ളാ​ഗ്ര​ഹി​ച്ച ജീ​വി​തം?’’ -ജ​ബോ​വ​ൽ സ്വ​ദേ​ശി​യാ​യ  ഷം​ഷെ​ർ സി​ങ്​ ചോ​ദി​ക്കു​ന്നു. പാ​കി​സ്​​താ​ന്​ ത​ക്ക മ​റു​പ​ടി ന​ൽ​കും എ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്​​താ​വ​ന​ക​ൾ കൂ​ടു​ത​ൽ ആ​ക്ര​മ​ണം വി​ളി​ച്ചു​വ​രു​ത്തു​ക​യാ​ണെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ വാ​ദം.

ഇ​ത്ത​രം പ്ര​സ്​​താ​വ​ന​ക​ളി​റ​ക്കി ത​ങ്ങ​ളെ കൂ​ടു​ത​ൽ കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന​തി​നു പ​ക​രം ത​ങ്ങ​ൾ​ക്ക്​ ര​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളും വീ​ട്​ നി​ർ​മി​ക്കാ​ൻ സു​ര​ക്ഷി​ത​മാ​യ സ്​​ഥ​ല​വും ന​ൽ​കാ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മി​ക്കേ​ണ്ട​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. പ​തി​നാ​യി​ര​ത്തോ​ളം പേ​ർ അ​ർ​ണി​യ​യി​ൽ വീ​ടു​പേ​ക്ഷി​ച്ച്​ ​േപാ​യ​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. ര​ക്ഷ​പ്പെ​ട്ടു​പോ​യ​വ​രി​ൽ പ​ല​രും ക​ന്നു​കാ​ലി​ക​ൾ​ക്ക്​ ഭ​ക്ഷ​ണം കൊ​ടു​ക്കാ​നാ​യി പ​ക​ൽ സ​മ​യം വീ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്തു​ന്നു​ണ്ട്. ഏ​ഴു​ ദി​വ​സ​മാ​യി അ​ർ​ണി​യ​യി​ൽ ഷെ​ല്ലാ​ക്ര​മ​ണ​വും വെ​ടി​വെ​പ്പും തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Jammu Kashmir Arnia is a Devil Land -National News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.