ഇൻറലിജൻസ്​ മുന്നറിയിപ്പ്​ അവഗണിച്ചു; സുരക്ഷാ വീഴ്​ചയുണ്ടായി -കശ്​മീർ ഗവർണർ

ന്യൂഡൽഹി: ഭീകരാക്രമണ സാധ്യതയെ കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗത്തി​​​െൻറ മുന്നറിയിപ്പ്​ സുരക്ഷാസേന വേണ്ടത് ര ഗൗരവത്തിലെടുത്തില്ലെന്ന്​ കശ്​മീർ ഗവർണർ സത്യപാൽ മാലിക്​. പുൽവാമയിലെ ഭീകരാക്രമണം രഹസ്യാന്വേഷണ വിഭാഗത്തി​​ ​െൻറ പരാജയമല്ല. ആക്രമണ സാധ്യതയെ കുറിച്ച്​ ഇൻറലിജൻസ്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ അതിന്​ വേണ്ട ഗൗരവം സ ുരക്ഷാസേന നൽകിയില്ല. തീവ്രവാദികൾക്ക്​ പരിശോധനകൾ കൂടാതെ അത്ര വലിയ വാഹനം കൊണ്ടു വരാൻ സാധിച്ചുവെങ്കിൽ അത്​ നമ്മുടെ ഭാഗത്തു നിന്നുള്ള പരാജയമാണ്​- ഗവർണർ പറഞ്ഞു.

ഇത്തരം ഭീകര പ്രവർത്തനങ്ങൾക്ക്​ ശക്​തമായ മറുപടി നൽകും. ഇൗ സംഭവത്തിനു പിറകിലുള്ള ആരെയും വെറുതെ വിടില്ല. സംസ്​ഥാനത്തു നിന്ന്​ എല്ലാ തരത്തിലുമുള്ള തീവ്രവാദം തുടച്ചു നീക്കുമെന്നും ഗവർണർ വ്യക്​തമാക്കി.

തീവ്രവാദികൾക്കെതിരെ സർക്കാർ നേടിയ വിജയങ്ങൾ ഭീകരരെ നിരാശരാക്കി. അതാണ്​ ആക്രമണത്തിലേക്ക്​ വഴിവെച്ചത്​. അഫ്​ഗാനിസ്​താനിലും മറ്റും നടത്തുന്ന തീവ്രവാദി ആക്രമണങ്ങളുടെ അതേ സ്വഭാവത്തിലുള്ള ആക്രമണമാണ്​ ഇവിടെയും നടത്തിയത്​. കഴിഞ്ഞ കുറച്ച്​ മാസങ്ങളായി കശ്​മീരിൽ നിന്ന്​ ഒരാൾ പോലും തീവ്രവാദത്തിലേക്ക്​ തിരിഞ്ഞിട്ടില്ല. നാട്ടുകാർ ​സൈനികർക്കെതിരെ നടത്താറുണ്ടായിരുന്ന കല്ലേറും അവസാനിച്ചിരുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ഇൗ സഭവം തീവ്രവാദികളെ പിന്തുണക്കുന്ന തരത്തിൽ സംസാരിക്കുന്ന, കൊല്ലപ്പെട്ട തീവ്രവാദിയുടെ സംസ്​കാരത്തിൽ പ​െങ്കടുക്കുകയും അവരു​ടെ വീടുകളിൽ പോകുകയും ചെയ്യുന്നവരുടെ കണ്ണു തുറപ്പിക്കണമെന്നും ഗവർണർ പറഞ്ഞു. കഴിഞ്ഞ മാസം കൊല്ലപ്പെട്ട തീവ്രവാദിയുടെ സൗത്​ കശ്​മീരിലെ വീട്​ പി.ഡി.പി നേതാവ്​ മെഹ്​ബൂബ മുഫ്​തി സന്ദർശിച്ച സംഭവം ഉദ്ദേശിച്ചാണ്​ ഗവർണർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്​.

2500 ഒാളം സി.ആർ.പി.എഫ്​ ജവാൻമാരെ വഹിച്ച്​ വരുന്ന 78 വാഹനങ്ങളടങ്ങിയ വ്യൂഹത്തിന്​ നേരെയാണ്​ തീവ്രവാദികൾ ആക്രമണം നടത്തിയത്​. 350 കിലോഗ്രാം സ്​ഫോടക വസ്​തുക്കൾ നിറച്ച മഹീന്ദ്ര സ്​കോർപിയോ ​സൈനികരുടെ വാഹന വ്യൂഹത്തിൽ ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ 39 സൈനികർ മരിച്ചുവെന്നാണ്​ ഒൗദ്യോഗിക റിപ്പോർട്ട്​. നിരവധി പേർക്ക്​ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്​. ആക്രമണം വൻ സുരക്ഷാ വീഴ്​ചയാണെന്ന്​ അധികൃതർ വിലയിരുത്തുന്നു.

Tags:    
News Summary - Jammu And Kashmir Governor Talks "Negligence" - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.