Posted On
date_range Updated On
date_range കശ്മീരിൽ മഞ്ഞുവീഴ്ച: അഞ്ച് യാത്രക്കാർ കൊല്ലപ്പെട്ടു
ശ്രീനഗർ: മഞ്ഞുവീഴ്ചയെ തുടർന്ന് മിനിബസിലെ അഞ്ച് യാത്രക്കാർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ ദോഡ ജില്ലയിൽ ഭദർഭബഷോളി പാതയിലാണ് അപകടം. ബോർഡർ റോഡ്സ് ഒാർഗനൈസേഷനും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ മിനി ബസിലെ ഡ്രൈവറടക്കം മൂന്ന് പേരെ ഭദർഭ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ഞിനടിയിൽപ്പെട്ട അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പാതയിൽ 1,500 അടിയോളം ഭാഗം മഞ്ഞ് മൂടിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.