ഡൽഹി കലാപം: ജാമിഅ മില്ലിയയിലെ ഗവേഷക വിദ്യാർഥി അറസ്​റ്റിൽ

ന്യൂഡൽഹി: ​പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപക്കേസിൽ ജാമിഅ മില ്ലിയ ഇസ്ലാമിയ സർവകലാശാലയിലെ ഗവേഷക വിദ്യാർഥി അറസ്​റ്റിൽ. ലാലു പ്രസാദ് യാദവി​ന്റെ രാഷ്ട്രീയ ജനതാദളി​ന്റെ യുവജന വിഭാഗം ഡൽഹി അധ്യക്ഷനായ മീരാൻ ഹൈദർ എന്ന വിദ്യാർഥിയാണ്​ അറസ്​റ്റിലായത്​.

ഫെബ്രുവരി അവസാന വാരത്തിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ 54 പേർ മരിക്കുകുയും നൂറിലധികം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. പൗരത്വ നിയമ ഭേദഗതി നിയമ​ത്തിനെതിരെ സമരം ചെയ്​തവർക്കു നേരെ സംഘടിത ആക്രമണം നടത്തുകയായിരുന്നു. കലാപം നടത്താൻ ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ്​ മീരാൻ ഹൈദറിനെ പൊലീസ്​ അറസ്​റ്റു ചെയ്​തത്​.

​ഉത്തർപ്രദേശിൽ നിന്ന് ഗുണ്ടകളെ സംഘടിപ്പിക്കാനും അക്രമം നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങൾ അറിയിക്കാനും മീരാൻ വാട്ട്‌സ്ആപ്പ് ഉപയോഗിച്ചുവെന്നാണ്​ ഡൽഹി പൊലീസ്​ പറയുന്നത്​. സമാധാനവും സാഹോദര്യവും പുലരണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയിട്ടും ചില മേഖലകളിൽ അക്രമം നടത്തിയെന്നും പൊലീസ്​ പറയുന്നു.

കലാപവും ഐ.ബി ഉദ്യോഗസ്ഥരെ കൊലപാതകവുമായി ബന്ധപ്പെട്ട്​ ആം ആദ്മി പാർട്ടി നേതാവായിരുന്ന താഹിർ ഹുസൈൻെറ സഹോദരൻ ഉൾപ്പെടെ ഏഴു പേരെ നേരത്തെ അറസ്​റ്റു ചെയ്​തിരുന്നു.

Tags:    
News Summary - Jamia PhD Student Arrested For Alleged Conspiracy In Delhi Violence - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.