ചെന്നൈ: തമിഴ്നാട്ടിലെ കാര്‍ഷിക ഉത്സവമായ പൊങ്കലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജെല്ലിക്കെട്ട് നിരോധിച്ച വിധി പിൻവലിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിരോധനംപിൻവലിക്കുന്ന ഉത്തരവ് ശനിയാഴ്ചക്ക് മുമ്പ് പുറപ്പെടുവിക്കണമെന്നാണ് ഹരജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടത്.
പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ഇൗ വർഷം ജെല്ലിക്കെട്ട് നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീർശെൽവം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഹരജി കോടതി തള്ളിയത്. വിധി പുറപ്പെടുവിക്കുന്നതിന് കോടതിക്ക് ഭയമില്ലെന്നും നടപടി വേഗത്തിലാക്കണമെന്ന് ആർക്കും ആവശ്യപ്പെടാൻ കഴിയില്ലെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
അതേസമയം, കോടതിയുടെ മനസ് മാറ്റാൻ ആഭ്യർഥിക്കുന്നതായും തമിഴ്നാട്ടിലെ ഏതൊരാളും ഇൗ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നവരാണെന്നും എ.െഎ.എ.ഡി.എം.കെ വക്താവ് സി.ആർ സരസ്വതി പ്രതികരിച്ചു. നിരോധനം മറികടക്കാന്‍ തമിഴ്നാട് സർക്കാർ കേന്ദ്രത്തെ സമീപിച്ചതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.