Posted On
date_range Updated On
date_range ട്രംപിെൻറ അത്താഴവിരുന്നിന് സ്വർണ പാത്രങ്ങൾ രാജസ്ഥാനിൽ നിന്ന്
ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനെത്തുന്ന യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അത്താഴ വിരുന്നിന് മാറ് റു കൂട്ടാൻ സ്വർണവും വെള്ളിയും ചേർത്ത പാത്രങ്ങൾ രാജസ്ഥാനിലെ ജയ്പൂരിൽ നിന്നെത്തും. ജയ്പൂരിലെ ഡിസൈനർ അരുൺ പഭുവാൽ രൂപകൽപന ചെയ്ത് അവിടെ തന്നെ നിർമിച്ച പ്രത്യേക പാത്രങ്ങളും സ്പൂണുകളും മറ്റു തീൻമേശ ഉപകരണങ്ങളുമാണ് പ്രസിഡൻറിെൻറയും കുടുംബത്തിെൻറയും അത്താഴ വിരുന്നിൽ ഉപയോഗിക്കുക.
യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ഭാര്യ മെലനിയ മറ്റു കുടംബാംഗങ്ങൾ എന്നിവരുടെയെല്ലാം പേരുകൾ കൊത്തിയ തീനുപകരണങ്ങൾ വരെ മേശയിലുണ്ടാകും. സ്വർണവും വെള്ളിയും ചേർത്ത് മിനുക്കിയെടുത്ത പാത്രങ്ങളും മറ്റും പൂർത്തിയാക്കാൻ മൂന്നാഴ്ചയാണ് വേണ്ടിവന്നതെന്ന് ഡിസൈനർ അരുൺ പഭുവാൽ പറയുന്നു.
ട്രംപ് കുടുംബത്തിനായി ഒരുക്കിയ പാത്രങ്ങളിലൊന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.