ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി നാല്‍പത് വയസുകാരി ജന്തര്‍മന്ദറില്‍ സമരത്തിൽ. ഓം ശാന്തി ശര്‍മ്മ എന്ന സ്ത്രീയാണ് ഒരു മാസമായി സമരത്തിലുള്ളത്. ജയ്പൂര്‍ സ്വദേശിയായ ഓം ശാന്തി കഴിഞ്ഞ സെപ്റ്റംബര്‍ എട്ട് മുതലാണ് ജന്ദര്‍ മന്ദറിലെ സമരപന്തലില്‍ മോദിയെ വിവാഹം കഴിക്കണമെന്നാവശ്യവുമായി സമരമിരിക്കാന്‍ തുടങ്ങിയത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
തന്റെ മാനസിക നിലക്ക് തകരാറുകളൊന്നുമില്ലെന്നും പ്രധാനമന്ത്രി ഒറ്റക്കാണെന്നും അദ്ദേഹത്തിന് ധാരാളം ജോലികള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും ശാന്തി പറഞ്ഞു. പ്രധാനമന്ത്രിയെ കാണാന്‍ തന്നെ അനുവദിക്കില്ലെന്ന് തനിക്കറിയാം, എന്നാല്‍ അദ്ദേഹത്തിന് സഹായം ആവശ്യമാണ്- ഓം ശാന്തി പറയുന്നു. ജനം ഇത് കേള്‍ക്കുമ്പോൾ ചിരിക്കും. താന്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തോടുളള ബഹുമാനം കൊണ്ട് മാത്രമാണ്. മുതിര്‍ന്നവരെ സഹായിക്കണമെന്നത് നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നുണ്ട് -ശാന്തി പറയുന്നു.
ആദ്യ വിവാഹത്തില്‍ ശാന്തിക്ക് 20 വയസ്സുളള ഒരു മകളുണ്ട്. ജയ്പൂരില്‍ തനിക്ക് ധാരാളം സ്വത്തുക്കൾ ഉണ്ടെന്നും അവ വിറ്റ് മോദിക്ക് സമ്മാനങ്ങള്‍ വാങ്ങുമെന്നും അവർ പറയുന്നു. പ്രധാനമന്ത്രി കാണാന്‍ എത്തുന്നവരെ സമരം തുടരുമെന്നാണ് ശാന്തി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.