റായ്പൂർ: പ്രമുഖ ജൈന സന്യാസി ആചാര്യ വിദ്യാസാഗർ മഹാരാജ് (77) നിര്യാതനായി. ഛത്തിസ്ഗഢിലെ ഡോംഗർഗഡിലെ ചന്ദ്രഗിരി തീർഥത്തിൽ പുലർച്ച 2.35 നായിരുന്നു അന്ത്യം. ജൈന മതാചാരപ്രകാരം ഭക്ഷണം കഴിക്കാതെ ഉപവസിച്ച് മരണം വരിക്കുന്ന ‘സല്ലേഖന’ എന്ന ആചാരമനുഷ്ഠിച്ചായിരുന്നു മരണം.
ജൈനമതത്തിലെ ദിഗംബര വിഭാഗത്തിലെ സന്യാസിയാണ്. ആറു മാസമായി ദോംഗർഗഡിലെ തീർഥത്തിൽ താമസിച്ചു വരികയായിരുന്നു. കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്നു. ഉച്ചക്ക് പൊതുജനങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരമൊരുക്കി.
സംസ്കാര ചടങ്ങുകൾ തീർഥത്തിൽ നടന്നു. ആചാര്യ വിദ്യാസാഗർ മഹാരാജയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയും അനുശോചിച്ചു. സംസ്ഥാന സർക്കാർ അരദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.