മാധ്യമപ്രവർത്തക​െൻറ കൊലപാതകം: ഗുർമീത്​ റാം റഹീമിന്​ ജീവപര്യന്തം തടവ്​

പഞ്ച്കുള (ഹരിയാന): മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ ‘ദേരാ സച്ചാ സൗദ’ തലവനായ ആൾദൈവം ഗുർമ ീത് റാം റഹീം സിങ് ഉൾപ്പെടെ നാലു പേർക്ക്​ പഞ്ച്കുള സി.ബി.ഐ കോടതി ജീവപര്യന്തം തടവ് ​ശിക്ഷ വിധിച്ചു. കേസിൽ ഇവർ കുറ് റക്കാരാണെന്ന്​ കഴിഞ്ഞ ​െവള്ളിയാഴ്​ച കോടതി വ്യക്​തമാക്കിയിരുന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളുടെ ഭാഗമായി റോത ്തക്കിലെ സുനാരിയ ജയിലിൽനിന്ന്​ വിഡിയോ കോൺഫറൻസിങ്​ വഴിയാണ്​ പ്രതികൾ ശിക്ഷാ വിധി കേട്ടത്​.

നിലവിൽ സ്വന്തം ആശ്രമത്തിനുള്ളിൽ നടന്ന മാനഭംഗ കേസുകളിൽ 20 വർഷത്തെ തടവ്​ ശിക്ഷ അനുഭവിച്ചുവരുന്ന ഗുർമീതിന്​ പുറമെ നിർമൽ സിങ്​, കുൽദ്വീപ്​ സിങ്​, കൃഷൻ ലാൽ എന്നിവർക്കാണ്​ സി.ബി.​െഎ പ്രത്യേക കോടതി ജഡ്​ജി ജഗദീപ്​ സിങ്​ ശിക്ഷ വിധിച്ചത്​. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കൊലപാതകം, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകൾ അനുസരിച്ചാണ്​ ശിക്ഷ വിധിച്ചത്​.

2002 ഒക്ടോബറിലാണ് മാധ്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതി വെടിയേറ്റു മരിച്ചത്. ഛത്രപതിയുടെ ഉടമസ്​ഥതയിലുള്ള ‘പൂര സച്ച്’ എന്ന പത്രത്തിൽ കത്ത് പ്രസിദ്ധീകരിച്ചതിന്​ പ്രതികാരമായിട്ടായിരുന്നു കൊലപാതകം. സിർസയിലെ ദേരാ ആസ്​ഥാനത്ത് അന്തേവാസികളായ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന്​ വെളിപ്പെടുത്തുന്നതായിരുന്നു കത്ത്​. തുടർന്ന്​ ഛത്രപതിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചതി​​​െൻറ ഭാഗമായി സി.ബി.ഐ അന്വേഷിച്ച കേസിൽ 2007ൽ ക​ുറ്റപത്രം സമർപ്പിച്ചു.

നേരത്തേ മാനഭംഗക്കേസി​​​െൻറ വിധിയെ തുടർന്ന്​ 2017 ആഗസ്​റ്റിൽ ഇദ്ദേഹത്തി​​​െൻറ അനുയായികൾ നടത്തിയ അക്രമങ്ങളിലും പൊലീസ് വെടിവെപ്പിലും 38 പേർ മരിച്ചിരുന്നു. ഇതി​​​െൻറ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ്​ കോടതിക്കും ജയിലിനും പുറത്ത്​ പൊലീസ്​ ഒരുക്കിയത്​.

Tags:    
News Summary - Jailed 'Godman' Gurmeet Ram Rahim Gets Life Term

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.