അഹമ്മദാബാദ്: മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ട് വീണ്ടും അറസ്റ്റിൽ. ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ട്രാൻസഫർ വാറന്റിലൂടെയാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2002ലെ ഗുജറാത്ത് കലാപകേസിൽ നിരപരാധികളെ പ്രതിയാക്കിയെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ പൊലീസിന്റെ ആരോപണം.
കേസിൽ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് സഞ്ജീവ് ഭട്ട്. നേരത്തെ സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാർ എന്നിവരും അറസ്റ്റിലായിരുന്നു. 2018 മുതൽ പാലൻപൂർ ജയിൽ സഞ്ജയ് ഭട്ട് തടവിലാണ്. 27 വർഷം മുമ്പുള്ള കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് സഞ്ജീവ് ഭട്ട് തടവിലായത്.
ട്രാൻസ്ഫർ വാറൻറിൽ സഞ്ജീവ് ഭട്ടിനെ പാലൻപൂർ ജയിലിൽ നിന്നും അറസ്റ്റ് ചെയ്തുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ ചൈത്യന മാണ്ഡിലിക് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് അറസ്റ്റ് നടന്നതെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ഗുജറാത്ത് കലാപത്തിൽ വ്യാജ തെളിവുണ്ടാക്കിയെന്ന കേസിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ കേസിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.