ജഹാംഗീർപുരി കലാപം: മുഖ്യപ്രതി പിടിയിൽ

ന്യൂഡൽഹി: ജഹാംഗീർപുരി വംശീയ കലാപത്തിൽ മുഖ്യപ്രതി പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നാണ് നീതു എന്ന ഫരീദിനെ വ്യാഴാഴ്ച ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് വിഭാഗം പിടികൂടിയത്.

കലാപത്തിൽ പ്രതി സജീവ പങ്കാളിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പശ്ചിമ ബംഗാളിലെ താംലുകിൽ നിന്നാണ് ഫരീദിനെ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ അന്വേഷണത്തിനായി ഡൽഹി‍യിലെത്തിച്ചു.

കലാപത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വ്യാഴാഴ്ചയാണ് പൊലീസ് സംഘം പിടികൂടിയത്. ഒളിവിൽ പോയ പ്രതി പശ്ചിമ ബംഗാളിലെ വിവിധ പ്രദേശങ്ങളിലായി താമസം തുടരുകയായിരുന്നു. ഇയാൾക്കെതിരെ മോഷണം, പിടിച്ചുപറി എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെയാണ് ജഹാംഗീർപുരിയിൽ രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. എട്ട് പൊലീസുകാർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു. കലാപശേഷം രക്ഷപ്പെട്ട പ്രതികൾ പശ്ചിമ ബംഗാളിൽ പലയിടത്തായി താമസിച്ചു വരുകയായിരുന്നു.

Tags:    
News Summary - Jahangirpuri riots: Main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.