Posted On
date_range Updated On
date_range കോയമ്പത്തൂർ-ജബൽപൂർ ട്രെയിൻ 14 മുതൽ
പാലക്കാട്: 02197 കോയമ്പത്തൂർ-ജബൽപൂർ പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ ജൂൺ 14 മുതൽ ഒാഗസ്റ്റ് രണ്ടു വരെ എട്ട് സർവിസുകൾ നടത്തും. തിങ്കളാഴ്ചകളിൽ വൈകീട്ട് 3.30ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും. ബുധനാഴ്ച രാവിലെ 8.45ന് ജബൽപൂരിലെത്തും.
02198 ജബൽപൂർ-കോയമ്പത്തൂർ പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷൽ ജൂൺ 11 മുതൽ ജൂലൈ 30 വരെ എട്ട് സർവിസ് നടത്തും. വെള്ളിയാഴ്ചകളിൽ രാത്രി 11.50 ന് ജബൽപൂരിൽ നിന്ന് പുറപ്പെടും. ഞായറാഴ്ചകളിൽ വൈകീട്ട് 5.10 മണിക്കൂർ കോയമ്പത്തൂരിലെത്തും. കൊങ്കൺ വഴിയാണ് സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.