കശ്മീരിൽ ഏറ്റുമുട്ടൽ: നാലു തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു-കശ്മീരിലെ പുൽവാമ, ബാരാമുല്ല ജില്ലകളിലുണ്ടായ വ്യത്യസ്ത ഏറ്റുമു ട്ടലുകളിൽ നാലു തീവ്രവാദികൾ കൊല്ലപ്പെട്ടു. ശൗക്കത്ത് ദർ, ഇർഫാൻ വാർ, മുസഫർ ശൈഖ് എ ന്നിവരെയാണ് സൈന്യം വധിച്ചത്. കഴിഞ്ഞവർഷം സൈനികൻ ഒൗറംഗസേബിനെ വധിച്ച സംഘത്തിൽപ്പെട്ടയാളാണ് ശൗക്കത്ത് ദർ എന്ന് പൊലീസ് വ്യക്തമാക്കി.
കിഴക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ സൈനിക നീക്കത്തിലാണ് ഹിസ്ബുൽ മുജാഹിദീെൻറ മൂന്നു തീവ്രവാദികളെ വധിച്ചത്. ബാരാമുല്ലക്കു സമീപം സോപോറിലുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റൊരാൾ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സൈന്യം പുൽവാമയിൽ തിരച്ചിൽ നടത്തിയത്. തീവ്രവാദികൾ സൈന്യത്തിനുനേരെ വെടിവെച്ചപ്പോൾ നടത്തിയ തിരിച്ചടിയിലാണ് മൂന്നുപേർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.