Posted On
date_range Updated On
date_range തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് എം.എൽ.എ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് എം.എൽ.എ മരിച്ചു. ഡി.എം.കെ എം.എൽ.എ ജെ. അൻപഴകൻ ആണ് മരിച്ചത്. 61 വയസായിരുന്നു. ബുധനാഴ്ച രാവിലെ 8.05നാണ് മരണം. ഇദ്ദേഹത്തിെൻറ ജന്മദിനം കൂടിയായിരുന്നു ഇന്ന്.
ശ്വാസതടസം അനുഭവപ്പെട്ടതിെന തുടർന്ന് ജൂൺ രണ്ടിനാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സെൻററിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ചെപ്പോക്ക് നിയമസഭ മണ്ഡലത്തെയാണ് അൻപഴകൻ പ്രതിനിധാനം ചെയ്യുന്നത്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ എം.എൽ.എയാണ് അൻപഴകൻ. ഡി.എം.കെ ജില്ല സെക്രട്ടറിയായിരുന്ന ഇദ്ദേഹം പാർട്ടിയിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.