കോൺഗ്രസിനെ കളിയാക്കി മുൻ വക്​താവ്​; പാർട്ടി നടത്തുന്നത്​ ദുർബലമായ യുദ്ധം

കോൺഗ്രസ്​ നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച്​ പാർട്ടി അംഗവും മുൻ വക്​താവുമായ സജ്ഞയ്​ഛാ. കോൺഗ്രസി​​െൻറ  പ്രവർത്തനങ്ങളെ ബി.ജെ.പിയുമായി താരതമ്യംചെയ്​താണ്​ അദ്ദേഹം വിമർശിക്കുന്നത്​. ഇലക്ഷൻ രംഗത്തും പ്രതിഛായ വർധനവിവും ബി.ജെ.പിയെ അമേരിക്കൻ ബാസ്​കറ്റ്​ ബോൾ ഇതിഹാസമായ ലെബ്രോൺ ജയിംസുമായാണ്​ താരതമ്യം ചെയ്​തത്​. അതുവച്ചു നോക്കു​േമ്പാൾ കോൺഗ്രസി​േൻറത്​ തണുത്തതും തീരുമാനമെടുക്കാനാകാത്തതും സമയം കൊല്ലിയുമായ നയങ്ങളാണെന്നും ഛാ ഒരു ലേഖനത്തിൽ കുറിച്ചു.

അടുത്ത കാലത്താണ്​ സജ്ഞയ്​ ഛായെ കോൺഗ്രസ്​ പാർട്ടി വക്​താവ്​ സ്​ഥാനത്തുനിന്ന്​ മാറ്റിയത്​. മുഴുവൻ സമയ ദേശീയ പ്രസിഡൻറിനെപോലും തെരഞ്ഞെടുക്കാൻ പാർട്ടിക്കായിട്ടില്ല. അപ്പുറത്തുള്ളതാക​െട്ട കരുത്തുറ്റ നേതൃത്വമുള്ള പാർട്ടിയാണ്​. പ്രതിപക്ഷം ദുർബലമായതാണ്​ രാജ്യത്തെ പ്രശ്​നങ്ങൾക്ക്​ കാരണമെന്നും അദ്ദേഹം കുറിച്ചു. 2019​െല തോൽവിക്കുശേഷം രാഹുൽ രാജിവച്ചതിൽപിന്നെ സോണിയ ഗാന്ധിയാണ്​ കോൺഗ്രസ്​ പ്രസിഡൻറി​​െൻറ ചുമതലവഹിക്കുന്നത്​.  

Tags:    
News Summary - It’s time for Congress to face reality, says former party spokesperson Sanjay Jha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.