ഇത് പബ്ലിസിറ്റിക്കുള്ള ശ്രമം, പൊതുതാൽപര്യമല്ല; താജ്മഹൽ കേസിൽ സുപ്രീംകോടതി

ന്യൂഡൽഹി: താജ്മഹലിന്റെ ചരിത്രം കണ്ടെത്താനും 22 മുറികൾ തുറക്കാനുമാവശ്യപ്പെട്ടുള്ള ഹരജിയിൽ പ്രതികരണവുമായി സുപ്രീംകോടതി. പൊതുതാൽപര്യ ഹരജിയിലാണ് സുപ്രീംകോടതിയുടെ പ്രതികരണം. എം.ആർ.ഷാ, എം.എം സു​ന്ദരേഷ് എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈകോടതി വിധി ശരിവെച്ച കോടതി ഹരജി തള്ളി.

ഹരജി തള്ളിയതിൽ ഹൈകോടതിക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ല. പൊതുജനതാൽപര്യ​ത്തേക്കാൾ പ്രശസ്തരാകുന്നതിനായാണ് ഹരജി നൽകിയതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ബി.ജെ.പിയുടെ അയോധ്യ യൂണിറ്റിന്റെ മാധ്യമവിഭാഗം തലവൻ രാജനീഷ് സിങാണ് ഹരജി നൽകിയത്. നിയമപരമായ വാദങ്ങൾ ഉയർത്തികൊണ്ടുവരുന്നതിൽ ഇയാൾ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്ന വാദവുമായി ചില ഹിന്ദുസംഘടനകൾ രംഗത്തെത്തിയിരുന്നു. ആർ​ക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് മുകൾ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട താജ്മഹൽ ഇപ്പോൾ പരിപാലിക്കുന്നത്.

Tags:    
News Summary - It's Publicity Interest, Not Public Interest: Supreme Court On Taj Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.