കോവിഡ് ചര്‍ച്ചക്ക് വിളിച്ച പ്രധാനമന്ത്രി ഫോണില്‍ 'മന്‍ കി ബാത്ത്' നടത്തുകയായിരുന്നു -ഹേമന്ത് സോറന്‍

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ച പ്രധാനമന്ത്രി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഫോണില്‍ 'മന്‍ കി ബാത്ത്' നടത്തുകയായിരുന്നെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഏതാനും സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് മുഖ്യമന്ത്രിമാര്‍ക്ക് ഫോണ്‍ വിളിച്ചിരുന്നു. ഇതില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഹേമന്ത് സോറന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രി ഫോണില്‍ വിളിച്ചു. പ്രശ്‌നങ്ങള്‍ കേട്ട് കാര്യങ്ങള്‍ സംസാരിച്ചാല്‍ അത് നന്നായിരുന്നു. എന്നാല്‍, ഫോണിലൂടെ മന്‍ കി ബാത്ത് നടത്തുകയാണ് അദ്ദേഹം ചെയ്തത് -ഹേമന്ത് സോറന്‍ ട്വിറ്ററില്‍ പറഞ്ഞു.

ഝാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ്, ഒഡീഷ, തെലങ്കാന സംസ്ഥാന മുഖ്യമന്ത്രിമാരെയാണ് പ്രധാനമന്ത്രി കോവിഡ് സാഹചര്യം സംസാരിക്കാന്‍ ഫോണില്‍ വിളിച്ചത്.

Tags:    
News Summary - It was PM's Mann Ki Baat on phone says Hemant Soren

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.