Posted On
date_range Updated On
date_range "കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാൻ ഒന്നാമത് എത്തുന്നത് വേദനിപ്പിക്കുന്നു"- പ്രധാനമന്ത്രി
ജയ്പൂർ: കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാൻ ഒന്നാമത് എത്തുന്നത് വേദനിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസ് സംസ്ഥാനത്തെ തകർക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
രാജസ്ഥാൻ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തുന്നത് വേദനിപ്പിക്കുന്നു. കലാപങ്ങളിലും സ്ത്രീകൾക്കും ദലിത് വിഭാഗങ്ങൾക്കുമെതിരായ അക്രമങ്ങളിൽ സംസ്ഥാനം മുന്നിലാണ്. ഇതിനാണോ നിങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നത്.
വികസനമാണ് കേന്ദ്രസർക്കാറിന്‍റെ മുഖമുദ്രയെന്നും രാജസ്ഥാനിൽ വികസനം കൊണ്ടുവരാൻ ബി.ജെ.പിക്ക് മാത്രമേ കഴിയുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് പരാജയം സമ്മതിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.