എം.എൽ.എമാരെ അയോഗ്യരാക്കിയ നടപടി തിരിച്ചടിയല്ല- ടി.ടി.വി ദിനകരൻ

ചെന്നൈ: എം.എൽ.എമാരെ അയോഗ്യരാക്കിയ കോടതി വിധി തങ്ങൾക്ക്​ തിരിച്ചടിയല്ലെന്ന്​ ടി.ടി.വി ദിനകരൻ. ഇൗ സാഹചര്യം തങ്ങൾ അതിജീവിക്കും. ഇത്​ ഒരു അനുഭവമാണ്​. 18 എം.എൽ.എമാരുമായി ​ചർച്ച നടത്തിയ ശേഷം ഭാവി നടപടികൾ ആലോചിക്കു​െമന്നും ദിനകരൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ്​ നടന്നാലു​ം തങ്ങൾ വിജയിക്കുമെന്ന്​ ദിനകരൻ വ്യക്​തമാക്കി. എന്നാൽ കേസിൽ സുപ്രീംകോടതിയെ സമീപിക്കുന്നതിനെ അദ്ദേഹം തള്ളിക്കളഞ്ഞില്ല.

എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് ഗവർണർക്ക്​ കത്ത് നല്‍കിയതിനെ തുടർന്നാണ്​​ സ്പീക്കർ പി.ധനപാല്‍ ടി.ടി.വി ദിനകര പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കിയത്​. കേസില്‍ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം.സുന്ദർ വിയോജിച്ചു. തുടർന്ന്​ കേസ് മൂന്നാമതൊരു ജഡ്ജിക്ക് കൈമാറുകയായിരുന്നു.

Tags:    
News Summary - It is not a setback for us, TTV Dinakaran - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.