Posted On
date_range Updated On
date_range ഐ.എസ്.ആർ.ഒ ചെയർമാനായി കെ. ശിവൻ തുടരും
ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചെയർമാനായി കെ. ശിവൻ ഒരു വർഷത്തേക്ക് കൂടി തുടരും. കെ. ശിവന്റെ കാലാവധി 2022 ജനുവരി 14 വരെ നീട്ടി നൽകാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ജനുവരിയിൽ വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടിയത്.
2018 ജനുവരി 10നാണ് ഐ.എസ്.ആർ.ഒ ചെയർമാനായി കെ.ശിവനെ നിയമിക്കുന്നത്. എ.കെ കിരൺ കുമാറിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ചന്ദ്രയാൻ-2 പോലുള്ള പല നിർണായക ദൗത്യങ്ങൾക്കും ഐ.എസ്.ആർ.ഒ തുടക്കം കുറിച്ചത് കെ.ശിവൻ ചെയർമാനായിരിക്കുേമ്പാഴായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.