സിഖ്​ യുവാക്കളെ പാകിസ്​താനിൽ പരിശീലിപ്പിക്കുന്നു –ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ  സിഖ്​ യുവാക്കളെ പാകിസ്​താനിലെ ​െഎ.എസ്​.​െഎ കേന്ദ്രങ്ങളിൽ പരിശീലിപ്പിക്കുന്നുവെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​​​െൻറ വെളിപ്പെടുത്തൽ. കാനഡയിൽനിന്നടക്കമുള്ള സിഖ്​ യുവാക്കളിൽ ഇന്ത്യക്കെതിരായ വിദ്വേഷം കുത്തിനിറക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉൾപ്പെടെ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പാർലമ​​െൻറി​​​െൻറ എസ്​റ്റിമേറ്റ്​ കമ്മിറ്റിക്ക്​ മൊഴി നൽകി. തീവ്രവാദ ഗ്രൂപ്പുകൾ സമൂഹമാധ്യമങ്ങളും ഇൻറർനെറ്റും ദുരുപയോഗം ചെയ്​ത്​ യുവാക്കളെ തീവ്രവാദികളാക്കുന്നതാണ്​ ഏറ്റവും വലിയ വെല്ലുവിളിയെന്നും വ്യക്​തമാക്കുന്നു. ‘കേന്ദ്ര സായുധ പൊലീസ്​ സേനയും ആഭ്യന്തര സുരക്ഷിതത്വവും- വിലയിരുത്തലും പ്രതികരണ സംവിധാനവും’ എന്ന എസ്​റ്റിമേറ്റ്​ കമ്മിറ്റിയുടെ ഇൗ വെളിപ്പെടുത്തലുകൾ അടങ്ങിയ റിപ്പോർട്ട്​ തിങ്കളാഴ്​ച പാർലമ​​െൻറിൽ സമർപ്പിച്ചു. മുതിർന്ന ബി.ജെ.പി നേതാവ്​ മുരളി മനോഹർ ജോഷിയാണ്​ കമ്മിറ്റി അധ്യക്ഷൻ.

ആഭ്യന്തര സുരക്ഷിതത്വത്തിനു നേരെയുള്ള പുതിയ വെല്ലുവിളിയാണ്​ സമൂഹമാധ്യമവും ഇൻറർനെറ്റും വഴിയുള്ള ഭീകരവാദ പ്രചാരണമെന്ന്​ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ഇൻറലിജൻസ്​ ഏജൻസികളെയും മറ്റും ഒഴിവാക്കുന്നതിനുള്ള മാർഗങ്ങളും ഭീകരവാദ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നുണ്ട്​. യുദ്ധമേഖലയിൽനിന്ന്​ തീവ്രവാദ സ്വഭാവമുള്ളവർ തിരിച്ചുവരുന്നതും ഒറ്റപ്പെട്ട അക്രമങ്ങളും വെല്ലുവിളിയാണ്​. പാകിസ്​താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലശ്​കറെ ത്വയ്യിബ, ജയ്​ശെ മുഹമ്മദ്​, ഇന്ത്യൻ മുജാഹിദീ​​​െൻറ ഒരു വിഭാഗം എന്നിവയുടെ പ്രധാന ലക്ഷ്യമായി ഇന്ത്യ തുടരുകയാണ്​.

നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങൾക്ക്​ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള ​െഎസ്​.എസും അൽഖാഇദയും പുതിയ വെല്ലുവിളി ഉയർത്തുകയാണ്​. ഒപ്പം ഇടതു തീവ്രവാദവും ആഭ്യന്തര സുരക്ഷക്ക്​ വെല്ലുവിളി ഉയർത്തുന്നു. ഇടത്​ തീവ്രവാദ സംഘടനകളിൽ സി.പി.​െഎ - മാവോയിസ്​റ്റാണ്​ ഏറ്റവും വലിയ ശക്​തി. സിഖ്​ തീ​വ്രവാദത്തിന്​ ഉണർവുണ്ടായെന്ന്​ റി​േപ്പാർട്ട്​  പറയുന്നു. പഞ്ചാബിലും മറ്റ്​ പ്രദേശങ്ങളിലും ഭീകരപ്രവർത്തനം നടത്താനായി പാകിസ്​താനിലെ ഭീകര ഗ്രൂപ്പുകളുടെ കമാൻഡർമാർ ​െഎ.എസ്​.​െഎയിൽനിന്ന്​ സമ്മർദം നേരിടുകയാണ്​.  ചോദ്യം ചെയ്യലിൽ നിന്നും വ്യക്​തമായത്​ ജയിലിൽ കിടന്ന പ്രവർത്തകർ, തൊഴിലില്ലാത്ത ചെറുപ്പക്കാർ, ക്രിമിനലുകൾ, കള്ളക്കടത്തുകാർ എന്നിവരെ ഭീകര ആക്രമണങ്ങൾക്കായി ഉപയോഗിക്കുമെന്നാണ്​. സംഭവം കേന്ദ്ര, സംസ്ഥാന ഏജൻസികൾ ഗൗരവത്തോടെ വീക്ഷിക്കുകയാണെന്നും വേണ്ട സമയത്ത്​ കൃത്യമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്​തമാക്കുന്നു. 

Tags:    
News Summary - ISI giving terror training to Sikh youths in Pakistan- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.