'രിഹാന മുസ്​ലിമാണോ​?' കർഷക പ്രക്ഷോഭത്തെ അനുകൂലിച്ച പോപ്​ ഗായികയുടെ മതം തിരഞ്ഞ്​ ഇന്ത്യക്കാർ


ന്യൂഡൽഹി: കേന്ദ്രം നിയമമാക്കിയ കർഷക നിയമങ്ങൾക്കെതിരെ തെരുവിലിറങ്ങിയ കർഷകരെ അനുകൂലിച്ച്​ ട്വീറ്റ്​ ചെയ്​ത പോപ്​ ഗായിക രിഹാനയുടെ മതമേതെന്ന്​ ഗൂഗ്​ളിൽ തിരഞ്ഞ്​ ഇന്ത്യക്കാർ. ഇന്ത്യയിൽ കർഷക പ്രക്ഷോഭത്തെ തുടർന്ന്​ ഡൽഹിയിലും പരിസരങ്ങളിലും റോഡുകൾക്ക്​ പുറ​െമ ഇന്‍റർനെറ്റും വിലക്കിയ കേന്ദ്ര നടപടിക്കെതിരെയാണ്​ ചൊവ്വാഴ്ച രിഹാന സമൂഹ മാധ്യമങ്ങളിലെത്തിയത്​.

കർഷക സമരം ഹാഷ്​ടാഗാക്കി ''നാം എന്തുകൊണ്ടാണ്​ ഇതേ കുറിച്ച്​ മിണ്ടാത്തത്​?'' എന്നായിരുന്നു രിഹാനയുടെ പ്രതികരണം. 'ഡോണ്ട്​ സ്​റ്റോപ്​ ദി മ്യൂസിക്​' ഉൾപെടെ നിരവധി ആൽബങ്ങളിലൂടെ ലോകത്തെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായ രിഹാനയെ ട്വിറ്ററിൽ 10 കോടി പേർ പിന്തുടരുന്നുണ്ട്​.

ട്വീറ്റ്​ വന്നതോടെ ഇന്ത്യക്കാരി​ലേറെയും തിരഞ്ഞത്​ അവരുടെ മതമായിരുന്നുവെന്നത്​​ കൗതുകം. ലോകം മുഴുക്കെ ട്വിറ്ററാറ്റി അവരെ പിന്തുണച്ചപ്പോൾ ഒപ്പം നിന്നവരും അതിലേറെ ​പരിഹസിക്കുന്നവരുമായി ഇന്ത്യയിൽ രണ്ടു പക്ഷവും സജീവമായി. പതിനായിരങ്ങൾ അണിനിരന്ന പ്രക്ഷോഭത്തെ പുറംലോകത്തും അതുവഴി രാജ്യാന്തര മാധ്യമ ശ്രദ്ധയിലും എത്തിക്കുമെന്നായിരുന്നു ചിലർക്ക്​ പങ്കുവെക്കാനുണ്ടായിരുന്നത്​. എന്നാൽ, 'രിഹാന മുസ്​ലിമാണോ' എന്ന ചോദ്യവും ഗൂഗ്ളിൽ സജീവമായി. 'രിഹാനയുടെ മതം' എന്നതും കൂടുതൽ പേർ തിരഞ്ഞ ഒന്നായി.

പോപ്​ ഗായികയും നിരവധി ഗ്രാമി പുരസ്​കാര ജേതാവുമായ രിഹാനയുടെ വാക്കുകളോടെ രാജ്യാന്തര തലത്തിൽ ഒറ്റദിനം കൊണ്ട്​ കർഷക സമരത്തിന്​ കൂടുതൽ ജനശ്രദ്ധ നേടാനായിട്ടുണ്ട്​. ട്വിറ്ററിൽ രാജ്യത്ത്​ മാത്രമല്ല, ലോകത്തുടനീളം ഇൗ ട്വീറ്റ്​ ട്രെൻഡിങ്ങാണ്​.

അ​തിനിടെ, രിഹാനക്കെതിരെ രംഗത്തുവന്ന ബോളിവുഡ്​ നടി കങ്കണ രണൗട്ട്​ കർഷകർ തീവ്രാവാദികളാണെന്നും അതിനാലാണ്​ ലോകം അവർക്ക്​ ചെവി കൊടുക്കാത്തതെന്നും പ്രതികരിച്ചത്​ വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു.

Tags:    
News Summary - 'Is Rihanna Muslim?' Indians are Googling Pop Star's Religion After Her Tweet on Farmers' Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.