യു.പിയിൽ ആകാശത്ത് 'അന്യഗ്രഹ ജീവി'; പരിഭ്രാന്തരായി ജനം, ഒടുവിൽ പിടികൂടി

ലഖ്നോ: യു.പി ഗ്രേറ്റർ നോയിഡയിലെ ദാൻകൗർ ടൗണിലെ താമസക്കാർ ശനിയാഴ്ച ഒരു അപൂർവ ദൃശ്യം കണ്ടു. ആകാശത്ത് പറന്നുനടക്കുന്ന ഒരു മനുഷ്യ രൂപം. പലയിടങ്ങളിലായി ഇങ്ങനെ പലരും കണ്ടതോടെ അന്യഗ്രഹ ജീവികൾ ഇറങ്ങിയെന്ന അഭ്യൂഹവും ശക്തമായി.

ഫിക്ഷനൽ കഥാപാത്രമായ 'അയൺ മാൻ' ആണ് ആകാശത്ത് കണ്ടതെന്ന് പലരും പറഞ്ഞു. പിന്നീട് ഈ പറക്കും രൂപം ഭട്ട പർസുവാൽ ഗ്രാമത്തിലെ ഒരു കനാലിൽ ഇറങ്ങുകയും ചെയ്തു. കനാലിലൂടെ അന്യഗ്രഹജീവി ഒഴുകിയതിനെ തുടർന്ന് ആളുകൾ ഓടിക്കൂടി. ഇതോടെ പൊലീസും വിവരമറിഞ്ഞ് എത്തി.

തുടർന്നാണ് അന്യഗ്രഹ ജീവിയുടെ രഹസ്യം പുറത്തായത്. അയൺ മാൻ രൂപത്തിലുള്ള കൂറ്റനൊരു ബലൂണായിരുന്നു പലയിടത്തും പറന്ന് ആളുകളെ ഭീതിയിലാക്കിയത്. കൂറ്റൻ അയൺ മാൻ ബലൂൺ ചരടുപൊട്ടി എവിടെനിന്നെങ്കിലും എത്തിയതാകാമെന്ന് പൊലീസ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.